കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു



കോഴിക്കോട്   കൊയിലാണ്ടി: ദേശീയ പാത നിർമാണവുമായി

ബന്ധപ്പെട്ട് വഗാഡ് കമ്പനിയിൽ ജോലിക്കായി

എത്തിയ ഇതര സംസ്ഥാന തൊഴിലാളി

ട്രെയിനിടിച്ച് മരിച്ചു. ജാർഖണ്ഡ് സ്വദേശി

ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ

ദേവാനന്ദ് രജവർ (42) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ  സ്റ്റേഷനു സമീപമായിരുന്നു അപകടം

ശനിയാഴ്ച ജോലിക്ക് കയറാനായി

എത്തിയതായിരുന്നു ദേവാനന്ദ് രജവർ.

റെയിൽവെ ട്രാക്കി നരികിലൂടെ ഫോണിൽ

സംസാരിച്ച് പോകവെ അബദ്ധത്തിൽ ട്രെയിനിനു

മുന്നിൽ പെടുകയായിരുന്നു. കൊയിലാണ്ടി

പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം

പോസ്റ്റ്മോർട്ടത്തിനു ശേഷം ജാർഖണ്ഡിലെക്ക്

കൊണ്ടു പോകുമെന്ന് വഗാഡ് കമ്പനി

വക്താക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post