കണ്ണൂർ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു



കണ്ണൂർ   പരിയാരം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.ഏഴിലോട്ടെഇബ്രാഹിംകുട്ടി (43) ആണ് മരിച്ചത്.പരിക്കേറ്റ ഓലയമ്പാടിയിലെ സുധീഷിനെ(29) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ശനിയാഴ്ച രാത്രിയിലാണ് ഏഴിലോട് ജംഗ്ഷനില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ പരിയാരത്തു നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുെവങ്കിലും മരണപ്പെട്ടു.


പിലാത്തറയിലെ സഫിയ പെയിന്റ്‌സിലെ ജീവനക്കാരനാണ്.പരേതനായ ഹസന്‍കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്.


ഭാര്യ: അമീറ.


മക്കള്‍: ഇര്‍ഫാന്‍, ഇമ്രാന്‍, അഖീദ മറിയം, ഇഹ്‌സാന്‍.


സഹോദരങ്ങള്‍: ആയിഷ, മുഹമ്മദ്കുഞ്ഞി, അബ്ദുല്‍നാസര്‍, ഷര്‍ഫുദ്ദീന്‍, റഫീഖ്.


കബറടക്കം ഇന്ന്(തിങ്കള്‍) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 12 ന് കുഞ്ഞിമംഗലം ജുമാഅത്ത്പള്ളി കബര്‍സ്ഥാനില്‍ നടക്കും.

Post a Comment

Previous Post Next Post