തിരുവനന്തപുരം: ഉദയൻ കുളങ്ങരയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. രാത്രി ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഉദയൻകുളങ്ങര സ്വദേശി ചെല്ലപ്പൻ(58) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ലൂർദ് മേരിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കുടുംബ കലഹമാണ്
കൊലപാതകത്തിലേക്ക്
നയിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ
ദിവസം ഇവർ രണ്ട് പേരും തമ്മിൽ
വഴക്കുണ്ടായിരുന്നു. ഇതിനുമുൻപും
ഇവർക്കിടയിൽ വഴക്കും
പ്രശ്നങ്ങളുമുണ്ടായിരുന്നെന്ന്
പ്രദേശവാസികൾ പറയുന്നു
