സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

 


ഹരിപ്പാട്: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. മണ്ണാറശാല യു.പി സ്കൂൾ അധ്യാപിക ഹരിപ്പാട് കാരിയ്ക്കാ മഠത്തിൽ സന്തോഷ് കുമാറിന്റെ ഭാര്യ മായ. പി കെ (49)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് ഹരിപ്പാട് വിയപുരം റോഡിൽ കോമളത്ത്കുളങ്ങര ജംഗ്ഷന് സമീപം വെച്ച് സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മായ അപകടത്തെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മകൻ: വിഷ്ണു ശർമ.

Post a Comment

Previous Post Next Post