കണ്ണൂര്‍ : സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് അദ്ധ്യാപികയ്‌ക്ക് ദാരുണാന്ത്യം. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ(30)ആണ് മരിച്ചത്.
പേരാവൂരിലെ സ്വകാര്യ കമ്ബ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപികയാണ് റഷീദ.
ഒന്നര വയസ്സുള്ള കുഞ്ഞിനെ പാലൂട്ടാന്‍ വേണ്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പേരാവൂര്‍ ഇരിട്ടി റോഡിലൂടെ പോകുമ്ബോഴാണ് അപകടം. സ്‌കൂട്ടറിന് പുറകില്‍ മിനി ലോറിവന്നിടിച്ചാണ് മരണം.