ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക്‌ പരുക്ക്‌

 


മഞ്ചേരി: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു. പടിഞ്ഞാറ്റുമുറി സ്വദേശി രമേഷ്‌ (40), വള്ളിക്കാപ്പറ്റ സ്വദേശി അജയ്‌ (47) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌

ചൊവ്വാഴ്‌ച രാത്രി 9.30ന്‌ മഞ്ചേരി മുട്ടിപ്പാലത്താണ്‌ അപകടം. തിരൂരില്‍ നിന്ന്‌ മഞ്ചേരിയിലേക്ക്‌ വരികയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം വിട്ട ബസ്‌ റോഡിലെ വൈദ്യുതി കാല്‍ തകര്‍ത്ത്‌ തൊട്ടടുത്ത കടയിലേക്ക്‌ ഇടിച്ചു കയറി. കടയില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വൈദ്യുതിക്കാലിലെ ലൈന്‍ പൊട്ടിവീണ്‌ പ്രദേശത്ത്‌ ഏറെ നേരം തടസ്സപ്പെട്ടു. സ്‌ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ ഗതാഗതം പുനസ്‌ഥാപിച്ചത്‌.

Post a Comment

Previous Post Next Post