വടയാറില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു



കോട്ടയം: വൈക്കം വടയാറില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. വടയാര്‍ സ്വദേശി മാലിയില്‍ അശോകനാണ് മരിച്ചത്.

വടയാര്‍ പള്ളിക്ക് സമീപം രാത്രി ഒമ്ബതരയോടെയായിരുന്നു അപകടം. 


ആഴം കൂടിയ സ്ഥലമായതിനാല്‍ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് വാഹനത്തിനുള്ളില്‍ നിന്ന് ഇദ്ദേഹത്തെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.


അപകടത്തില്‍പെട്ട ചുവപ്പ് വാഗണര്‍ കാറും തുടര്‍ന്ന് കരയ്ക്കെത്തിച്ചു. കാറില്‍ അശോകന്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും തലയോലപ്പറമ്ബില്‍ നിന്നും ഇദ്ദേഹം വടയാറിലേക്ക് പോകുമ്ബോള്‍ വീടിന് സമീപത്ത് വച്ച്‌ അപകടം സംഭവിച്ചു എന്നുമാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post