കോട്ടയ്ക്കൽ ചങ്കുവെട്ടിയിൽ സ്വകാര്യ ബസ് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.

 


മലപ്പുറം  കോട്ടയ്ക്കൽ: ചങ്കുവെട്ടി തൃശൂർ റോഡിൽ സ്വകാര്യ ബസ് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ചൊവ്വാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തു നിന്നും വന്ന കാർ, പിറകിലായി സഞ്ചരിച്ച വാൻ, സ്വകാര്യ ബസ് എന്നിവയാണ് അപകടത്തിൽ പെട്ടത്.കാർ എതിർ ഭാഗത്തേയ്ക്ക് തിരിച്ചെടുത്തതോടെ പിറകിലെ രണ്ടു വാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് നിരയായി ഇടിയ്ക്കുകയായിരുന്നു. സംഭവത്തിൽ വാനിലെ യാത്രികനെ ചെറു പരുക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും കോഴിക്കോട്ടേയ്ക്ക് സഞ്ചരിച്ച ആൻഡ്രൂസ് എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post