കുത്തിയോട്ട സ്ഥലത്ത് അലങ്കാര ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു



തൃശ്ശൂർ  ആറാട്ടുപുഴ: കുത്തിയോട്ട സ്ഥലത്ത് അലങ്കാര ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കണ്ടല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൊച്ചുപുരയ്ക്കല്‍ തറയില്‍ നന്ദകുമാറാണ് (22) മരിച്ചത്.

വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെ വേലഞ്ചിറയ്ക്ക് പടിഞ്ഞാറ് ആനവിരുത്തില്‍ കാവിന് സമീപമായിരുന്നു സംഭവം. 

ഷോക്കേറ്റ് നിലത്ത് വീണ നന്ദകുമാറിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വേലഞ്ചിറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി, കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്ബോഴാണ് മരിച്ചത്. 

എല്ലാ വര്‍ഷവും മണ്ഡലകാലത്ത് കുത്തിയോട്ടം അവതരിപ്പിക്കാറുള്ള സംഘത്തിലെ അംഗമായിരുന്നു നന്ദകുമാര്‍. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പിതാവ്: പരേതനായ രാധാകൃഷ്ണന്‍. അമ്മ: വിജയകുമാരി. സഹോദരി: രേവതി. സംസ്കാരം വെള്ളിയാഴ്ച


Post a Comment

Previous Post Next Post