കൊല്ലം: ബൈപ്പാസില്‍ നിയന്ത്രണം വിട്ട കാര്‍ ടാങ്കറിലും പാഴ്‌സല്‍ ലോറിയിലുമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.
അപകടത്തില്‍ പാഴ്‌സല്‍ ലോറി മറിഞ്ഞു. ലോറി മറിയുന്നത് കണ്ട് ബ്രേക്കിട്ട സ്‌കൂട്ടര്‍ മറിഞ്ഞെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ലോറി ഡ്രൈവര്‍, ആലപ്പുഴ സി.വി വാര്‍ഡ് പുതുവല്‍ പുരയിടത്തില്‍ ഷെമീര്‍ (32), കാര്‍ ഓടിച്ചിരുന്ന നിലമേല്‍ സ്വദേശി രാധാകൃഷണന്‍ നായര്‍ (60) എന്നിവരെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ബൈപ്പാസില്‍ പാലത്തറയ്ക്കും എസ്.എന്‍ പബ്ലിക് സ്‌കൂള്‍ ജംഗ്‌ഷനും മദ്ധ്യേയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് കൊട്ടിയം ഭാഗത്തേക്ക് പാഴ്‌സലുമായി വരികയായിരുന്ന ആലപ്പി പാഴ്‌സല്‍ സര്‍വീസിന്റെ ലോറിയാണ് മറിഞ്ഞത്. പാഴ്‌സല്‍ ലോറിയുടെ മുന്നില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് പാഴ്‌സല്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഹൈവേ പൊലീസ്, അഗ്നിശമന സേന എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
