ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം



കാസര്‍കോട്  ഇരിയ:  അമ്പലത്തറ 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.


ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ അമ്മ അടുക്കളയില്‍ പോയ സമയത്താണ് അപകടം നടന്നത്. പുറത്തുവെച്ചിരുന്ന വെള്ളം നിറച്ച ബക്കറ്റിലേക്ക് കുഞ്ഞ്

വീഴുകയായിരുന്നു ഉടൻ കാഞ്ഞങ്ങാട് മാവുങ്കാലിലെ

സ്വകാര്യ ആശുപത്രിയിൽ

എത്തിച്ചെങ്കിലും ജീവൻ

രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post