മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണു, രണ്ടു പേർ മരണപ്പെട്ടു



കൊച്ചി : മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയായിരുന്ന അഖിൽ എന്നയാൾ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 11.30 യോടെ മണപ്പാട്ടു ചിറയിലാണ് സംഭവം.

ഇക്കോ കാറാണ് നിയന്ത്രണം വിട്ട് മണപ്പാട്ടുചിറയില്‍ വീണത്. ഇടുക്കി സ്വദേശികളായ ശ്രീനിവാസന്‍ (48), ബിനു വി. നായര്‍ (42) എന്നിവരാണ് മരിച്ചത്. പെരുമ്ബാവൂരിലുള്ള ശ്രീ വൈദ്യ ഗുരുകുലം ചികിത്സ കേന്ദ്രത്തിലെ ജീവനക്കാരാണ്. ചികിത്സ കേന്ദ്രത്തിലേക്ക് ആവശ്യമായ പച്ചമരുന്ന് പറിക്കാന്‍ വന്നവരാണ് അപകടത്തില്‍ പെട്ടത്.



പെരുമ്ബാവൂര്‍ ഇരിങ്ങോള്‍ ചെമ്മായത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നയാളും കാറിലുണ്ടായിരുന്നു. എന്നാല്‍ അപകടത്തിന് തൊട്ടു മുമ്ബ് ഉണ്ണികൃഷ്ണന്‍ കാറില്‍ നിന്നിറങ്ങി പച്ച മരുന്ന് പറിക്കാന്‍ പോയി. ഈ സമയമാണ് അപകടം നടന്നത്.

കാലടി പൊലീസും ഫയര്‍ഫോഴ്സ് യുനിറ്റും സ്ഥലത്തെത്തി. ശ്രീനിവാസന്‍ വിവാഹിതനാണ്. വിനുവിന്റെ വിവാഹമാണ് ജനുവരിയില്‍. വാഹനം പൂര്‍ണ്ണമായും ചിറയില്‍ മുങ്ങി. രണ്ടാള്‍ താഴ്ചയുള്ള സ്ഥലമാണിത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ 12.30ന് രണ്ട് പേരുടെയും മൃതദേഹം കണ്ടെടുത്തു. മൃതദേഹം അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ക്രെയിനും ജെസിബിയും ഉപയോഗിച്ച്‌ വാഹനം ചിറയില്‍ നിന്നെടുത്തു.

Post a Comment

Previous Post Next Post