കൊല്ലത്തും തൃശ്ശൂരിലും കടന്നൽ ആക്രമണം കൊല്ലത്ത് 15പേർക്കും തൃശ്ശൂരിൽ 25പേർക്കും കുത്തേറ്റു




കൊല്ലം അഞ്ചലില്‍ 15 പേര്‍ക്ക് കടന്നലിന്‍റെ കുത്തേറ്റു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് കുത്തേറ്റത് .

തൃശ്ശൂർ ചൂണ്ടലില്‍ 25 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു


 കൊല്ലം അഞ്ചലില്‍ പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു .

അഞ്ചല്‍ ആലഞ്ചേരി വാര്‍ഡിലെ മുതലാറ്റ് ഭാഗത്തുവെച്ചാണ് തൊഴിലാളികള്‍ക്ക് കടന്നലിന്‍റെ ആക്രമണമുണ്ടായത് . തൈ റബറിന്‍റെ കാടു വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍ ഇളകിയത് . തൊഴിലാളിയുടെ കൂടെയുണ്ടായിരുന്ന 10 വയസുള്ള മകനും കടന്നലിന്‍റെ കുത്തേറ്റു. ഛര്‍ദിയും അസ്വസ്ഥതയും ഉണ്ടായി . ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. മറ്റുള്ളവര്‍ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

തൃശ്ശൂർ ചൂണ്ടലില്‍ 25 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. പതിനഞ്ചാം വാര്‍ഡ് തൂവാനൂര്‍ ചോട്ടിലപ്പാറയിലാണ് സംഭവം.

കടന്നല്‍ കുത്തേറ്റവരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊനരാശേരി ദിനേശന്‍ പറമ്ബിന് സമീപത്ത് വച്ചാണ് കടന്നല്‍ കുത്തേറ്റത്. 

Post a Comment

Previous Post Next Post