കണ്ണൂര്‍: ബൈക്കിടിച്ചു ഗുരുതരമായി പരുക്കേറ്റ മര മില്‍ തൊഴിലാളി ദാരുണമായി മരിച്ചു.പാവന്നൂര്‍ കടവിലെ നാലു വളപ്പില്‍ പി.പി.അബ്ബാസ്(56) ബൈക്കിടിച്ച് മരിച്ചു.മയ്യില്‍ എട്ടാം മൈലിലെ മരമില്‍ തൊഴിലാളിയാണ്.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങിയപ്പോഴാണ് അപകടം.
ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: അബ്ദുള്ള, ആയിഷ, റാഷിദ് .സഹോദരങ്ങള്‍: ഉമ്മര്‍, ഖാലിദ്, അലി, അബൂബക്കര്‍ ,മുഹമ്മദ്, അബ്ദുള്‍ഖാദര്‍ ,ഫാത്തിമ, ഖദീജ, ആയിഷ.
