സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് 16 സൈനികർ മരിച്ചു മരണപ്പെട്ടവരിൽ പാലക്കാട് സ്വദേശിയും

 


പാലക്കാട് : സിക്കിമില്‍ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് (26)ആണ് മരിച്ചത്.


വൈശാഖ് നാല് വര്‍ഷം മുന്‍പാണ് സേനയില്‍ ചേര്‍ന്നത്. സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് 16 സൈനികരാണ് മരിച്ചത്. നാല് പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നോര്‍ത്ത് സിക്കിമിലെ സെമയിലാണ് അപകടം

ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്

Post a Comment

Previous Post Next Post