ആലുവ: ബൈക്കപകടത്തില്‍ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പറമ്ബയം തട്ടാപറമ്ബില്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ സലീമിന്‍റെ മകനും എടത്തല അല്‍ അമീന്‍ കോളജ് ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയുമായ കെ.എ.
ഹാഫിസ് മുഹമ്മദാണ് (21) മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥി അഭിരാമിന് (21) ഗുരതരമായി പരിക്കേറ്റു.
എടത്തല എസ്.ഒ.എസ് ഭാഗത്ത് വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തെ മതിലില്‍ ഹാഫിസിന്‍റെ തല ഇടിച്ചതായും പറയപ്പെടുന്നു. റഹ്മത്താണ് ഹാഫിസിന്‍റെ മാതാവ്. സഹോദരി അന്‍ഫിയ.
