എറണാകുളം ത്രിപ്പൂണിത്തുറ: മരുന്നു വാങ്ങാന്‍ പോയ യുവാവ് ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മരിച്ചു. ബൈക്കില്‍ സഞ്ചരിച്ച ആമ്ബല്ലൂര്‍ കാമട്ടത്ത് സജീവന്റെ മകന്‍ നിഖില്‍ (25) ആണ് മരിച്ചത്.
നടക്കാവ് വലിയ കുളത്തിന് സമീപമാണ് അപകടം.
കൂടെയുണ്ടായിരുന്ന ആമ്ബല്ലൂര്‍ മാഞ്ചേരിയില്‍ മോഹനന്റെ മകന്‍ അഭിഷേകിനെ ഗുരുതരപരിക്കുകളോടെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഖിലിനു മരുന്നു വാങ്ങാന്‍ തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും.
ഉദയംപേരൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതശരീരം ബന്ധുകള്‍ക്ക് വിട്ടുനല്‍കി. മാതാവ്: ജയ. സഹോദരങ്ങള്‍: ഗോകുല്‍, സ്റ്റെഫി. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.00 ന്.
