കോയമ്പത്തൂർ: നിറയെ യാത്രക്കാരുമായി എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യ ബസ്
കോയമ്പത്തൂരിനടുത്തു വെച്ച്
പാടത്തേക്ക് തലകീഴായി മറിഞ്
യാത്രക്കാരായ 25 പേർക്ക് പരിക്കേറ്റു.
ഡവറുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ആംബുലൻസ്
പ്രവർത്തകരും പോലീസും ചേർന്ന്
കോയമ്പത്തൂരിലെ റോയൽ കെയർ
ആശുപത്രിയിലും സമീപത്തെ മറ്റ്
ആശുപത്രികളിലും പ്രവേശിപ്പിച്ച്
അടിയന്തര ചികിത്സയ്ക്ക്
വിധേയമാക്കി. ജബ്ബാർ ട്രാവൽസിന്റെ
സോന എന്ന സെമി സ്ലീപ്പർ ബസ്സാണ്
അപകടത്തിൽപ്പെട്ടത്. അപകടത്തിൽ
തൃശ്ശൂർഅരിമ്പൂർ സ്വദേശി
കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജെറിൻ
നും പരിക്കേറ്റു. തൃശ്ശൂർ മണ്ണുത്തിയിൽ നിന്ന് ഇന്നലെ രാത്രി 11:45 നാണ്
ഇയാൾ ബസ്സിൽ കയറിയത്. നിശ്ചിത
സമയത്തിനും ഒരുപാട് വൈകിയാണ്
ബസ് വന്നതെന്ന് ഇദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെ
വാളയാറിനും കോയമ്പത്തൂരിനും
ഇടയ്ക്ക് നിലമ്പൂർ എന്ന സ്ഥലത്ത്
വച്ചാണ് ബസ് നിയന്ത്രണം വിട്ട്
സമീപത്തെ പാടത്തേക്ക് മറിഞ്ഞത്.
യാത്രക്കാരോടൊപ്പം ജെറിനും
ആശുപ്രതിയിൽ ചികിത്സ തേടി.
പ്രാഥമിക ശുശ്രൂഷകൾക്കു ശേഷ
ആശുപത്രി വിട്ടു.
