ആലപ്പുഴ അമ്പലപ്പുഴ: ചാത്തനാട് സ്വദേശിയുടെ മൃതദേഹം പുന്നപ്ര തോട്ടിൽ കണ്ടെത്തി. ചാത്തനാട് പട്ടാണി ഇടുക്ക് പ്രവീൺ (42) ആണ് മരിച്ചത്. പുന്നപ്ര തെക്ക് പൂകൈത ആറിന് കിഴക്ക് പ്യാരിക്കാടൻ പാടശേഖരത്തിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 25 മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്‌ധുക്കൾ പോലിസിൽ പരാതി നൽകിയിരുന്ന് . അവിവാഹിതനാണ്. പുന്നപ്ര പോലിസ് മേൽ നടപടി സ്വീകരിച്ചു.