മദ്രസ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോയിൽ നിന്ന്പുറത്തേക്ക് തെറിച്ചു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം



മലപ്പുറം: ഇളയൂരിൽ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിക്ക് ദാരുണന്ത്യം. എളയൂർ വടക്കേപ്പുറത്ത് മുക്കണ്ണൻ ഷാഫിയുടെ മകൻ റിദുവാനുൽ കരീം (10) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. 


മദ്രസ പഠനം കഴിഞ്ഞു പിതാവിൻ്റെ സഹോദരൻ്റെ ഓട്ടോയിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വീഴ്ചയിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള പനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി

Post a Comment

Previous Post Next Post