ടയര്‍ ഊരിത്തെറിച്ചു നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 5വാഹനങ്ങളിൽ ഇടിച്ച് 6പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

 


കാസർകോട്   ഉദുമ:  ഞായറാഴ്ച വൈകീട്ട് കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ തൃക്കണ്ണാട് ചിറമ്മലിലുണ്ടായ ഓടോറിക്ഷ അപകടത്തില്‍ പരിക്കേറ്റ ആറുപേരില്‍ ഒരാളുടെ നില ഗുരുതരം

ഓടോറിക്ഷ ഡ്രൈവര്‍ ഉദുമയിലെ വിജയനെ (58) യാണ് ഗുരുതര പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുന്നത്.


ഓടോറിക്ഷ യാത്രക്കാരായ രേഷ്‌മ (42), അമര്‍ (15), ബൈക് യാത്രക്കാരായ കീഴൂരിലെ പ്രഭാകരന്‍ (39), ദിനേശ് (38) എന്നിവര്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് ഓടോറിക്ഷ അഞ്ച് വാഹനങ്ങളില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. ഇനോവ കാര്‍, രണ്ട് സ്വിഫ്റ്റ് കാറുകള്‍, രണ്ട് ബൈകുകളിലാണ് ഓടോറിക്ഷ കൂട്ടിയിടിച്ചത്.

അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

Post a Comment

Previous Post Next Post