കൊല്ലം ബീച്ചില്‍ 5 പേര്‍ തിരയില്‍പ്പെട്ടു; ഒരു മരണം



കൊല്ലം ബീച്ചില്‍  രണ്ട് ഇടങ്ങളിലായി   അഞ്ചുപേര്‍ തിരയില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. വൈകിട്ട് അഞ്ചോടെയാണ് സംഭവം. ബീച്ചിന്റെ പടിഞ്ഞാറ് ഭാഗത്ത് തിരയില്‍പ്പെട്ട എഴുപതുകാരനാണ് മരിച്ചത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് രണ്ട് അപകടങ്ങളും. ബീച്ചിന്റെ പടിഞ്ഞാറ് ഭാഗത്ത് തിരയില്‍പ്പെട്ട വൃദ്ധനെ വള്ളവുമായെത്തി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.ഇതേസമയം തന്നെ കുണ്ടറ പടപ്പക്കര സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ ബീച്ചിലെ സ്റ്റേജിന്റെ ഭാഗത്ത് തിരയില്‍പ്പെട്ടു. കൈ കോര്‍ത്ത് കാല് നനയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തിരയില്‍പ്പെട്ടവരെ അവിടെയുണ്ടായിരുന്ന വ്യാപാരി ഷിബുവും വള്ളവുമായെത്തി മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം നടത്തി. ക്രിസ്തുമസ് ദിനത്തില്‍ അമ്മയും മകളും തിരയില്‍പ്പെട്ടിരുന്നു. ഇവരെയും പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. അവധി ദിനമായതിനാല്‍ ആയിരക്കണക്കിന് പേരാണ് ബീച്ചിലെത്തുന്നത്. അതീവ അപകട സാധ്യതയുള്ള ബീച്ചില്‍യ സുരക്ഷയുറപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെയും ലൈഫ് ഗാര്‍ഡുമാരെയും നിയമിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

Post a Comment

Previous Post Next Post