പത്തനംതിട്ട തിരുവല്ല: കുറ്റൂര്‍-മനയ്ക്കച്ചിറ റോഡിലെ താമരക്കുളം ജംഗ്ഷനില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് 62 കാരിക്ക് പരുക്കേറ്റു
.കുറ്റൂര്‍ പൊട്ടന്‍ മല സ്വദേശിയായ ഓമനയ്ക്കാണ് പരുക്കുപറ്റിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു അപകടം.
കുറ്റൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ ഓമനയെ ഇടിച്ചശേഷം വഴിവക്കിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കുറ്റൂര്‍ പറശ്ശേരിയില്‍ വീട്ടില്‍ സിബി ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു. അപകടത്തില്‍ സാരമായി പരുക്കേറ്റ ഓമനയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
