ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ
മലയാളി കുടുംബം സഞ്ചരിച്ച കാറും
കർണാടക ആർ.ടി.സി. ബസും തമ്മിൽ
കൂട്ടിയിടിച്ച് .
മൂന്നു പേർ മരണപ്പെട്ടതായി വിവരം,മൂന്നു പേർക്ക് പരിക്ക്
കാസറഗോഡ് സ്വദേശികളായ മുഹമ്മദ് കുഞ്ഞി (68),
കുഞ്ഞായിശുമ്മ (60) എന്നിവരാണ് മരിച്ചത്.
ഹുബ്ബള്ളി അനകൽ പാതയിലെ ബെങ്കാപുർ
സെൻട്രലിന് സമീപം മാസക്കട്ടി ക്രോസിൽ
വെച്ച് ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയാണ്
അപകടമുണ്ടായത്. ഗദഗിലെ ലക്ഷ്മീശ്വര
ദർഗയിലേക്ക് പുറപ്പെട്ട കാസറഗോഡ്
തളങ്കരയിൽ നിന്നുള്ള കുടുംബം സഞ്ചരിച്ച
കെ. എൽ 14 എക്സ് 5588 ഹോണ്ട കാറാണ്
അപകടത്തിൽപ്പെട്ടത്. ആറു പേരാണ്
കാറിലുണ്ടായിരുന്നത്. ഇതിൽ 2 പേർ
കുട്ടികളാണ്. പരിക്കേറ്റ കുട്ടികളെ ഹുബ്ബള്ളി
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം ഹുബ്ബള്ളി
മെഡിക്കൽ കോളേജിലും
കുഞ്ഞായിശുമ്മയുടെ മൃതദേഹം അനൽ
സർക്കാർ ആശുപത്രിയിലുമാണുള്ളത്.
