മലപ്പുറം വളാഞ്ചേരി: തൃശൂർ - കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ ബസ്സിനു പിറകിലിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെ വെട്ടിച്ചിറ പെട്രോൾ പമ്പിനു സമീപമാണ് സംഭവം.വിദ്യാർത്ഥികളുമായി പോയ കാടാമ്പുഴ അൽ ഹുദ സെൻട്രൽ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. അതേസമയം ഇടിയെ തുടർന്ന് കാറിൽ നിന്നും റോഡിലേയ്ക്ക് പടർന്ന ഓയിലിൽ തെന്നി കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് മറിഞ്ഞു വീഴുകയും ചെയ്തു. വിദ്യാർത്ഥികളെ മറ്റൊരു ബസ്സെത്തി സ്കൂളിലേയ്ക്ക് മാറ്റി.
