കുമരകം: കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൈപ്പുഴമുട്ട് പോളക്കുളം ബാറിന് സമീപത്തായിരുന്നു അപകടം.
കോട്ടയത്തുനിന്നു വൈക്കത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 4-45ന് നടന്ന അപകടത്തില്‍ ബൈക്ക് യാത്രക്കാരായ ഇല്ലിക്കല്‍ മാലില്‍ച്ചിറ അഭിജിത്ത് വിജയന്‍ (19), കോട്ടയം തെക്കും ഗോപുരം സ്വദേശി പുന്നപ്പറമ്ബില്‍ പ്രിന്‍സ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത
. പ്രിന്‍സിന്‍റെ വലത് തുടയെല്ല് ഒടിഞ്ഞു പുറത്തുവന്ന നിലയിലായിരുന്നു. അഭിജിത്തിന്‍റെ കാല്‍ ഒടിയുകയും ചെയ്തിരുന്നു. കുമരകം പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.