ജിദ്ദയില്‍ രണ്ടു മലയാളികൾ ഹൃദയാഘാതം മൂലം മരിച്ചു

 



ജിദ്ദ; സൗദിയിലെ ജിദ്ദയില്‍ രണ്ടു പ്രവാസികള്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍ സൈതലവി (55) എന്നിവരാണ് ഇന്ന് വിവിധ ആശുപത്രികളില്‍ വെച്ച്‌ മരണപ്പെട്ടത്.

നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


അന്തരിച്ച കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു. സൈതലവി അമീര്‍ ഫവാസില്‍ ഹൌസ് ഡ്രൈവറായും ജോലി ചെയ്ത് വരികയായിരുന്നു.


ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദയില്‍ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നതായി കെഎംസിസി വെല്‍ഫെയര്‍ വിംഗ് അറിയിച്ചു.

Post a Comment

Previous Post Next Post