തിരുവനന്തപുരം ആറ്റിങ്ങൽ : ദേശീയ പാതയിൽ
ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
രണ്ടുപേർക്ക് പരിക്ക്. ആറ്റിങ്ങൽ സ്വദേശി
മനീഷ് ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി 11
മണിയോടെയാണ് സംഭവം. ആറ്റിങ്ങലിൽ
നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്
ആറ്റിങ്ങൽ സ്വദേശികളായ മനീഷും നയനും
സഞ്ചരിച്ചു വന്ന ബൈക്ക് ആറ്റിങ്ങൽ
പള്ളിക്ക് മുന്നിൽ എത്തിയപ്പോൾ റോഡ്
മുറിച്ചു കടന്ന കാൽനാടായാത്രക്കാരനെ
ഇടിച്ച ശേഷം റോഡിനു മധ്യത്തിലുള്ള
ഡിവൈഡറിൽ ഇടിച്ചു.
ബൈക്കിൽ
ഉണ്ടായിരുന്ന നയന്റെ തല ഡിവൈഡറിൽ
ഇടിക്കുകയും മനീഷ് എതിർ വശത്തെ
ട്രാക്കിൽ വീഴുകയും അപ്പോൾ അതുവഴി
വന്ന കാർ ദേഹത്ത് കയറി ഇറങ്ങുകയും
ചെയ്തു. കാർ കയറിയിറങ്ങിയ മനീഷ്
സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
പരിക്കേറ്റ കാൽ നടയാത്രക്കാരനെയും
നയനെയും ആശുപത്രിയിലേക്ക് മാറ്റി.
