കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു.




 തൃശ്ശൂർ  കയ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലെ മഹ്ളറ സെന്ററിന് വടക്ക് ഇല്ലത്ത്പറമ്പിൽ

ഖാലിദിന്റെ മകൻ ഷിഹാബ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്

സംഭവം. രണ്ട് വയസ്സും അഞ്ച് വയസ്സും ഉള്ള കുട്ടികളുമായാണ് ശിഹാബ് കിണറ്റിൽ

ചാടിയതെന്ന് പറയുന്നു. കുട്ടികളെ ബന്ധുക്കൾ ആണ് രക്ഷപ്പെടുത്തി കയ്പമംഗലം

ഗാർഡിയൻ ആശുപത്രിയിൽ എത്തിച്ചത്. പോലീസും ഫയർ ഫോഴ്സും ചേർന്നാണ്

ശിഹാബ് പുറത്തെടുത്തത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ

എത്തിച്ചെങ്കിലും ശിഹാബ് മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post