ബംഗളൂരു ആശുപത്രിയില്‍ മരണപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞില്ല



ബംഗളൂരു : വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മലയാളിയെ തിരിച്ചറിയാനായില്ല. ഏകദേശം 70 വയസ്സ് തോന്നിക്കുന്നയാളാണ് നവംബര്‍ 22ന് മരണപ്പെട്ടത്.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


കഴിഞ്ഞ മാസം 16ന് ബസവേശ്വര നഗറിലെ നടപ്പാതയില്‍ വീണുകിടന്ന ഇയാളെ നാട്ടുകാര്‍ 108 ആംബുലന്‍സില്‍ കെ.സി. ജനറല്‍ ആശുപത്രിയിലേക്കയക്കുകയായിരുന്നു. പിന്നീട് ഇയാളെ നിംഹാന്‍സിലേക്കും ശേഷം വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റി. 


രേഖകളൊന്നും കൈയിലില്ലാത്തതിനാല്‍ തിരിച്ചറിയാനാവാതെ അജ്ഞാത മൃതദേഹമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാള്‍ മുമ്ബ് മല്ലേശ്വരത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്തതായി അറിയുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരപ്രകാരം, അബ്ദുല്‍ എന്നാണ് പേരെന്ന് സംശയിക്കുന്നതായി ബസവേശ്വര നഗര്‍ പൊലീസ് അറിയിച്ചു.

മരണപ്പെട്ടയാളെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മലബാര്‍ മുസ്‍ലിം അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ടി.സി. സിറാജുദ്ദീന്‍ അറിയിച്ചു. ഫോണ്‍: 9845351854, 9071120120.

Post a Comment

Previous Post Next Post