തൃശ്ശൂർ കേച്ചേരി: കണ്ടാണശേരി പഞ്ചായത്തിലെ ആളൂര്‍ പൊന്മല ക്ഷേത്രത്തിനു സമീപം ബൈക്കിനുമുന്നിലേക്ക് മുള്ളന്‍പന്നി ചാടി, നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്ക്..
അകതിയൂര്‍ പാലത്തും വീട്ടില്‍ ഫൈസലിന്‍റെ മകന്‍ നിഖില്‍(30), കുന്നംകുളം പനയ്ക്കല്‍ വീട്ടില്‍ പത്രോസിന്‍റെ മകന്‍ ഗീവര്‍ഗീസ്(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കേച്ചേരി ആക്‌ട്സ് പ്രവര്‍ത്തകര്‍ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ വേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനോടെയായിരുന്നു അപകടം.
