തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപ്പെട്ടു, എട്ട് പേർക്ക് പരിക്ക്.



ഇടുക്കി  തൊടുപുഴ പുളിയന്മല

സംസ്ഥാന പാതയിൽ ഒളമറ്റത്തിന്

സമീപം മൂന്നു വാഹനങ്ങൾ

കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ

ഒരാൾ മരണപ്പെട്ടു. അപകടത്തിൽ എട്ട്

പേർക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട

സ്വദേശിനി റജീന ബീവിയാണ്

മരണപ്പെട്ടത്. തൊടുപുഴ മൂലമറ്റം റൂട്ടിൽ

ഒളമറ്റത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക്

രണ്ടരയോടെയാണ് അപകടം ഉണ്ടായത്

മൂലമറ്റം ഭാഗത്തുനിന്നും വന്ന കാർ

എതിർദിശയിൽ നിന്നും വന്ന

ഓട്ടോയുമായി 

കൂട്ടിയിടിക്കുകയായിരുന്നു.

പിന്നാലെത്തിയ

ബൈക്കും

ഓട്ടോയിലേക്ക് ഇടിച്ചു കയറി.

അപകടത്തിൽ ഓട്ടോയിൽ

ഉണ്ടായിരുന്ന റെജിനെയാണ്

മരണപ്പെട്ടത്. ഓട്ടോറിക്ഷയിൽ യാത്ര

ചെയ്ത മറ്റ് നാലുപേർക്ക് സാരമായി

പരിക്കേറ്റു. മൂവാറ്റുപുഴയിൽ പോയി

ഈരാറ്റുപേട്ടക്ക് മടങ്ങുകയായിരുന്നു

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർ.

മൂന്നുവാഹനങ്ങളിലായി ഉണ്ടായിരുന്ന

എട്ട് പേരെയും തൊടുപുഴയിലെ സ്വകാര്യ

ആശുപത്രിയിൽ തീവ്രപരിചരണ

വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഓടിക്കൂടിയ നാട്ടുകാരും വാഹന

യാത്രക്കാരും ചേർന്നാണ്

പരിക്കേറ്റവരെ തൊടുപുഴയിലെ

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തെ തുടർന്ന് സംസ്ഥാന

പാതയിൽ ഏറെ നേരം ഗതാഗതം

തടസ്സപ്പെട്ടു. തൊടുപുഴയിൽ നിന്നും

അഗ്നിശമനസേന ഉദ്യോഗസ്ഥരും

പോലീസും എത്തി വാഹനങ്ങൾ

റോഡിൽ നിന്നും മാറ്റി ഗതാഗതം

പുനസ്ഥാപിക്കുകയായിരുന്നു.



Post a Comment

Previous Post Next Post