ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ച് സ്കൂട്ടർ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മൊബൈല്‍കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്



കൊച്ചി  ത്രിക്കാക്കര: സ്കൂട്ടര്‍ മൊബൈല്‍ കടയിലേക്ക് ഇടിച്ചുകയറി സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റ മലപ്പുറം സ്വദേശി ഇടച്ചിറയില്‍ വാടകക്ക് താമസിക്കുന്ന മുജീബ് റഹ്മാന്‍ തൃക്കാക്കര സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

 വൈകിട്ട് ആറോടെയായിരുന്നു അപകടം. കാക്കനാട് - പള്ളിക്കര റോഡില്‍ ഗതാഗതക്കുരുക്കിനിടെ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ മറികിടക്കാനുള്ള ശ്രമത്തിനിടെ ഇടിച്ചുമറിഞ്ഞ ഇരുചക്രവാഹനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ആക്സിലേറ്ററില്‍ കൈയമര്‍ന്ന് കാക്കനാട് മിനി ഷോപ്പിംഗ് കോംപ്ലക്സിലെ സെന്റ് ജോസഫ് മൊബൈല്‍ വേള്‍ഡ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മുന്‍ വശത്തെ ഗ്ലാസ് തകര്‍ത്ത് കാഷ് കൗണ്ടറിന് സമീപത്താണ് വാഹനം നിന്നത്. ഈസമയം കടയ്ക്കുള്ളില്‍ ഒരു ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

Post a Comment

Previous Post Next Post