കോഴിക്കോട് എകരൂൽ: വെള്ളമെടുക്കാൻ കിണറിനടുത്ത് പോയ വീട്ടമ്മ കിണറ്റിൽവീണ് മരിച്ചു.
എകരൂൽ അമ്മാങ്കോത്ത് നെല്ലുളിക്കോത്ത്
റസിയയാണ് (43) മരിച്ചത്. ശനിയാഴ്ച
രാവിലെയാണ് സംഭവം.
വീടിനടുത്തുള്ള കിണറിന്റെ ചുറ്റുമുള്ള പുല്ല്
പറിച്ച് വൃത്തിയാക്കുന്നതിനിടെ
അബദ്ധത്തിൽ വീഴുകയായിരുന്നു.
ശബ്ദംകേട്ട സമീപവാസികൾ കിണറ്റിലിറങ്ങി
പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നരിക്കുനിയിൽനിന്ന് അഗ്നിരക്ഷാസേനയും
സ്ഥലത്തെത്തിയിരുന്നു. പിതാവ്:
പരേതനായ വട്ടപ്പൊയിൽ അമ്മദ് കോയ.
മാതാവ്: സൈനബ. സഹോദരങ്ങൾ:
ജഅ്ഫർ നെല്ലുളിക്കോത്ത്, മുജീബ്, സുഹറ.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ
പാസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാത്രി എട്ടോടെ എകരൂൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ