തിരുവനന്തപുരം ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം
ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ
അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ
യാത്രികനായ പെരുമാതുറ മാടൻവിള
പണയിൽ ഹൗസിൽ സലിം (52) ആണ്
മരണപ്പെട്ടത്. സലിം ആലംകോട്
സദനത്തിൽ സ്കൂളിന് സമീപം 10
വർഷമായി താമസിച്ച് വരികയാണ്. ഇന്ന്
വൈകുന്നേരം 7 അര മണിയോടെയാണ്
അപകടം നടന്നത്. ആറ്റിങ്ങൽ
ഫയർഫോഴ്സ് എത്തി സലിമിനെ
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല.
ഭാര്യ: സുൽഫ , മക്കൾ:സായിന സലീം.
സെയ്ദാ സലീം.
