മൃതദേഹവുമായി പോയ ആംബുലന്‍സില്‍ ബൈക്കിടിച്ച്‌ അപകടം ഒരാൾക്ക് പരിക്ക്


  ഇടുക്കി മറയൂർ : കോവില്‍ കടവില്‍ നിന്ന് മൃതദേഹവുമായി പോയ ആംബുലന്‍സില്‍ ബൈക്കിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്ക്

മറയൂര്‍ മൂന്നാര്‍ റോഡില്‍ നയമക്കാട് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. പാമ്ബാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയ മൃത ദേഹവുമായി ഉച്ചകഴിഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിലാണ് മൂന്നാറില്‍ നിന്ന് ഗുണ്ടുമല എസ്രേറ്റിലേക്ക് വരുകയായിരുന്ന ബൈക്കിടിച്ച്‌ അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ഗുണ്ടുമല സ്വദേശി ശങ്കറിനെ (30) മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

Post a Comment

Previous Post Next Post