കോഴിക്കോട് താമരശ്ശേരി കൂടത്തായിയില്‍ ലിഫ്റ്റില്‍ നിന്ന് വീണ മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍ (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിൽ വിവാഹ സല്‍ക്കാരത്തിനിടെയിൽ ആയിരുന്നു അപകടം.
മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ കയറാൻ ശ്രമിച്ചപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: അജിത, മക്കൾ: ആദിൽഷ, ആജിൻഷ, മരുമകൻ: സുജീഷ് മറിവീട്ടിൽ താഴം, സഹോദരങ്ങൾ: ലീല, രാധാ, രാജൻ, രാജേഷ്.