അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിന് സമീപം ബൈക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്കമാലി തുറവൂര്‍ ശിവജിപുരം വാഴേലിപറമ്ബില്‍ വീട്ടില്‍ അശ്വിനാണ് (23) മരിച്ചത്. ഞായറാഴ്ച പുലര്‍ചെ 1.25ഓടെയായിരുന്നു അപകടം.
അങ്കമാലിയില് നിന്ന് ആലുവ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മീഡിയനില്‍ കയറിയിറങ്ങി മറിയുകയായിരുന്നു. റോഡില്‍ തെറിച്ച് അവശനായ അശ്വിനെ അങ്കമാലി എല്‍ എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
