മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാർ മൂവാറ്റുപുഴ നഗരത്തില്‍ വെച്ച് തീ പിടിച്ചു


 

ഇടുക്കി   മൂവാറ്റുപുഴ നഗരത്തില്‍ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു.

ആര്‍ക്കും പരിക്കില്ല. രാവിലെ ഒന്‍പതരയോടെ മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാര്‍ ഉള്‍പ്പെടെ പുറത്തേക്കിറങ്ങി യതിനാല്‍ അപകടം ഒഴിവായി. മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും ആണ് കത്തി നശിച്ചു.മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

Post a Comment

Previous Post Next Post