കോട്ടയം കണമല : സ്റ്റോപ്പില്‍ നിന്നും സ്വകാര്യ ബസില്‍ കയറിയ ഉടനെ മുന്നോട്ടെടുത്ത ബസില്‍ നിന്നും തെറിച്ചു റോഡിലേക്ക് തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് തല്‍ക്ഷണം ദാരുണാന്ത്യം.
മൂക്കന്‍പെട്ടി ആറാട്ടുകയം പുന്നയ്ക്കല്‍ ബെന്നി (പൊന്നച്ചന്‍) യുടെ ഭാര്യ ഷീബയാണ് (49) മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിനു കണമല ജംഗ്ഷനില്‍ നിന്ന് ആറാട്ടുകയം ഭാഗത്തേക്ക് വീട്ടിലേക്ക് പോകാന്‍ ഹോളി മേരി സ്വകാര്യ ബസില്‍ കയറി നൂറു മീറ്റർ മുന്നോട്ടു പോയതിനുശേഷം തൊട്ടടുത്ത വളവിൽ വച്ചാണ് അപകടമുണ്ടായത്.ബസ് വളവ്തിരിയുന്നതിനിടെ തുറന്ന വാതിലിലൂടെ
വീട്ടമ്മ പുറത്തേക്ക് വീഴുകയായിരുന്നുവെന്നും നാട്ടുകാർ
പറഞ്ഞു. യാത്രക്കാർ കയറിയതിന്
ശേഷം മുന്നോട്ട് നീങ്ങിയ ബസിന്റെ
ഓട്ടോമാറ്റിക് വാതിൽ
അടയ്ക്കാതിരുന്നതാണ് അപകടത്തിന്
കാരണമായത്.
വാതിലൂടെ അതിശക്തമായി ഓമന റോഡിലേയ്ക്ക് വീണത്.ഉടനെ മുക്കൂടുതറയിലെ
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് കണമല സെന്‍റ് തോമസ് പള്ളിയില്‍. മക്കള്‍ - ആല്‍ബിന്‍, എബിന്‍.