വടക്കേകാട് നായരങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു



തൃശ്ശൂർ വടക്കേകാട്:ഗുരുവായൂർ- പൊന്നാനി സംസ്ഥാന പാത വൈലത്തൂർ, നായരങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികൻ വൈലത്തൂർ സ്വദേശി പുത്തൂർക്കളം ഭരതൻ (38) മരിച്ചു. തമിഴ്നാട് സ്വദേശി കമലിന് പരിക്കേറ്റു. ഇന്ന് വൈകീട്ട് 8 മണിയോടെ ആയിരുന്നു അപകടം. ഉടനെ ഇരുവരേയും വൈലത്തൂർ ആക്റ്റസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭരതനെ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post