രാമപുരം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ റംപിൾ സ്ട്രിപ്പിൽ ബൈക്ക് വഴുതി മറിഞ്ഞ് എതിരെ വന്ന ബസിൽ തലയിടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കോഴിക്കാട്ടുകുന്ന് അണ്ടിക്കാട്ടിൽ കെ.ടി. മുഹമ്മദ് സഈദാണ് (25) മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴേകാലോടെ രാമപുരം സഹകരണ ബാങ്കിന് മുന്നിലെ റംപിൾ സ്ട്രിപ്പിലാണ് മലപ്പുറം ഭാഗത്തുനിന്നുവരുകയായിരുന്ന ബൈക്ക് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിൽ തലയിടിച്ചാണ് ഗുരുതര പരിക്കേറ്റത്. നാട്ടുകാരുടെ നേതൃത്വത്തിൽ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ റംപിൾ സ്ട്രിപ്പിനെതിരെ നാട്ടുകാരുടെ പരാതികൾ നിലനിൽക്കെയാണ്…..