കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ചു; സുഹൃത്തുക്കളായ വടകര സ്വദേശികള്‍ മരിച്ചു



കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാക്കള്‍ മരിച്ചു. കോഴിക്കോട് - കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടിലപ്പീടികയിലാണ് അപകടം.

വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്നു യുവാക്കള്‍. മരിച്ച അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലുമാണുള്ളത്.

Post a Comment

Previous Post Next Post