കോട്ടയം : ജോലി കഴിഞ്ഞു ബൈക്കില്‍ മടങ്ങിയ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ വീടിന്‍്റെ മതിലില്‍ ഇടിച്ച് മറിഞ്ഞ് ദാരുണാന്ത്യം.
അമയന്നൂര്‍ സ്വദേശി പുളിയാമാക്കല്‍ നെടുങ്കേരി എന്‍. വി അനില്‍കുമാര്‍ ( 52 ) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ആറരയോടെ മണര്‍കാട് മാലം കാവുംപടി ജംഗ്ഷനിലായിരുന്നു സംഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണ സംഭവമുണ്ടായത്. യാത്രാ ക്ഷീണത്താല്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. മതിലിലിടിച്ച് ബൈക്ക് മറിഞ്ഞതോടെ തലയ്ക്ക് അടക്കം ഗുരുതര ക്ഷതം ഉണ്ടായി.
