കോഴിക്കോട് ഫറോക്ക് സ്വദേശി ഹൈദരാബാദില്‍ ബൈക്കപകടത്തില്‍ മരിച്ചു. ഫറോക്ക് പേട്ടയില്‍ പീവീസ് ഹൗസില്‍ താമസിക്കുന്ന പി.വി.സാദിഖിന്റെ മകന്‍ മുഹമ്മദ് സിദിന്‍ സമദ്(21) ആണ് മരിച്ചത്.
ഹൈദരാബാദിലെ ഗച്ചി ബോളി സ്ട്രീറ്റില്‍ ബൈക്കില്‍ യാത്ര ചെയ്യവെ കാറിടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം.
ഹൈദരാബാറിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപനത്തിലെ വിദ്യാര്‍ഥിയായിരുന്നു. ഖബറടക്കം ഫറോക്ക് പേട്ട ജുമുഅത്ത് പളളിയില്‍ നടക്കും.
