കോട്ടാരക്കര: ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ തത്ക്ഷണം മരിച്ചു. ഉദ്ദേശം അറുപതു വയസ് തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടല്ല.
ഇന്നലെ രാത്രി ഏഴോടെ എം സി റോഡില്‍ പുലമണ്‍ ലോട്ടസ് മുക്കിലായിരുന്നു അപകടം നടന്നത്. റോഡു മുറിച്ചുകടക്കവേ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ മുന്നോട്ടെടുക്കുകയും തലയിലൂടെ കയറി ഇറങ്ങി തത്ക്ഷണം മരിക്കുകയുമായിരുന്നു.
പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.