പൂങ്കുളത്ത് ബൈക്ക് പോസ്റ്റിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു



വിഴിഞ്ഞം: പൂങ്കുളം - കാര്‍ഷിക കോളേജ് റോഡില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.

പൂന്തുറ പള്ളിത്തെരുവ് ടി.സി 46/149ല്‍ അബ്ദുള്‍ റഷീദ് - ഷഫീല ദമ്ബതികളുടെ മകന്‍ അഫ്താബ് (20), പാച്ചല്ലൂര്‍ കുമിളി നഗറില്‍ സുധീര്‍ - സെയ്ഫുനിസ ദമ്ബതികളുടെ മകന്‍ സിയാദ് ( 20 ) എന്നിവരാണ് മരിച്ചത്.


ഇന്നലെ രാത്രി 10ഓടെയാണ് അപകടം. പൂങ്കുളത്തുനിന്ന് കാര്‍ഷിക കോളേജിലേക്ക് പോകുന്നവഴിയില്‍ പൂങ്കുളം ചാനല്‍കരയ്ക്ക് സമീപമാണ് അപകടം. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ചരിഞ്ഞതോടെ പ്രദേശത്തെ വൈദ്യുത ബന്ധം തടസപ്പെട്ടു. അഫ്‌താബ് നാഷണല്‍ കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിണ്. സിയാദ് ബിസിനസ് നടത്തുകയായിരുന്നു. നദിയ, ജുമാന എന്നിവരാണ് അഫ്‌താബിന്റെ

സഹോദരങ്ങള്‍. രഹാന, സെയ്യദലി എന്നിവര്‍ സിയാദിന്റെ സഹോദരങ്ങളാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക്. തിരുവല്ലം പൊലിസ് കേസെടുത്തു. രാത്രി ഒന്നോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

Post a Comment

Previous Post Next Post