പേരൂര്‍ക്കടയില്‍ നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊന്ന കേസ്; പ്രതി രാജേഷ് ജയിലില്‍ തൂങ്ങിമരിച്ചു



പേരൂര്‍ക്കട വഴലിയലില്‍ നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പട്ടാപ്പകല്‍ പങ്കാളിയെ വെട്ടിക്കൊന്ന രാജേഷ് ആണ് ജില്ലാ ജയിലെ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


വ്യാഴാഴ്ച രാവിലെ ഒമ്ബത് മണിയോടെയാണ് വഴയിലയിലെ റോഡരികില്‍ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡില്‍ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് പേരും മുന്‍പ് വിവാഹിതരാണ് കുട്ടികളും ഉണ്ട്. 12 വര്‍ഷമായി ഒരുമിച്ച്‌ കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അകല്‍ച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്‍ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞത്.


Post a Comment

Previous Post Next Post