കുറ്റിപ്പുറത്ത്ബൈക്കപകടത്തിൽ പരിക്കേറ്റ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരണപ്പെട്ടു



മലപ്പുറം  ഏലംകുളം  ചെറുകര പാറക്കൽ മുക്കിലെ ചിറത്തൊടി സുബൈറിൻ്റെ (ഖത്തർ) മകൻ റസീൻ (21) കുറ്റിപ്പുറം മാണൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ടു.

കുറ്റിപ്പുറം MES എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.

പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടിയ ശേഷം വീട്ടിൽ കൊണ്ടുവന്ന് ഇന്ന്( 18.12.22 - ഞായർ) ചെറുകര ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്ക്കാരവും, ശേഷം ഖബറടക്കവും നടക്കും.

പെരിന്തൽമണ്ണ വലിയങ്ങാടിയിലെ പരേതനായ പൊതുവാച്ചോല ഹംസ ഹാജിയുടെ മകൾ ഫൗസിയ മാതാവാണ്.

സഹോദരങ്ങൾ :

1. റിൻഷ (BDS വിദ്യാർത്ഥിനി, MES മാലാപറമ്പ് )

2. റബീഹ് (VI th Std MES സ്കൂൾ, പെരിന്തൽമണ്ണ)






Post a Comment

Previous Post Next Post