പെരുവള്ളൂർ കാക്കത്തടത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

 


മലപ്പുറം പെരുവള്ളൂർ: കാക്കത്തടത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കരിപ്പൂർ സ്വദേശിയും നാലാം കണ്ടെത്ത് താമസക്കാരനുമായ മാട്ടിൽ ഫൈസലിന്റെ മകൻ മിശ്ഹൽ മാട്ടിൽ ആണ് മരണപ്പെട്ടത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

​സ്ഥിരം അപകടമേഖലയായ പൂതംകുറ്റിക്ക് സമീപം രാത്രി 11.15-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളിൽ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തുടർന്ന് പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ആശുപത്രിയിലേക്ക് മാറ്റി.

​മിശ്ഹലിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് പ്രദേശത്ത് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post